ബലിപെരുന്നാള്‍; യുഎഇയിലെ 515 തടവുകാരെ മോചിപ്പിക്കും - news

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 24, 2020

ബലിപെരുന്നാള്‍; യുഎഇയിലെ 515 തടവുകാരെ മോചിപ്പിക്കും

അബുദാബി: യുഎഇയില്‍ ബലി പെരുന്നാളിനു മുന്നോടിയായി വിവിധ ജയിലുകളില്‍ കഴിയുന്ന 515 തടവുകാരെ മോചിപ്പിക്കുമെന്ന് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന്‍. വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്നവരാണിവര്‍. ഇവരുടെ സാമ്പത്തിക പിഴകളും കടങ്ങളും സര്‍ക്കാര്‍ ഇടപെട്ടു ഒത്തുതീര്‍പ്പാക്കുമെന്ന് അറിയിപ്പില്‍ പറയുന്നു.

വിട്ടുവീഴ്ചയിലും സഹിഷ്ണുതയിലും അധിഷ്ഠിതമായ യുഎഇയുടെ മാനുഷിക പരിഗണനകളാണ് തടവുകാരുടെ മോചനത്തിന് വഴി തെളിച്ചത്. മോചിതരാവുന്ന തടവുകാര്‍ക്ക് പുതിയ ജീവിതം തുടങ്ങാന്‍ അവസരം നല്‍കുകയും അവരുടെ കുടുംബങ്ങളില്‍ സന്തോഷമെത്തിക്കുകയും കൂടിയാണ് ഇതിലൂടെ ചെയ്യുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages