തലക്കാവേരിയില്‍ മണ്ണിടിച്ചില്‍; കാണാതായ പൂജാരിയുടെ ഭാര്യാസഹോദരന്റെ മൃതദേഹം കണ്ടെത്തി - news

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 8, 2020

തലക്കാവേരിയില്‍ മണ്ണിടിച്ചില്‍; കാണാതായ പൂജാരിയുടെ ഭാര്യാസഹോദരന്റെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: മടിക്കേരിയിലെ തലക്കാവേരിയില്‍ കുന്നിടിഞ്ഞ് മണ്ണിനടിയില്‍പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തി. നാല് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. തലക്കാവേരി ക്ഷേത്ര മുഖ്യപൂജാരി ടിഎസ് നാരായണ ആചാറി (70)ന്റെ ഭാര്യാ സഹോദരന്‍ ആനന്ദതീര്‍ഥ സ്വാമി(76)യുടെ മൃതദേഹമാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. 

പ്രധാന പൂജാരി, ഭാര്യ ശാന്ത നാരായണന്‍ (68), കീഴ്ശാന്തിമാരായ രവികിരണ്‍ ഭട്ട്(26), കാസര്‍കോട് അഡൂര്‍ കായര്‍ത്തിമൂലയിലെ ശ്രീനിവാസ പദിലായ(30) എന്നിവരെ കണ്ടെത്താനുണ്ട്.
തലക്കവേരിയിലെയും ഭാഗാമണ്ഡലയിലെയും ക്ഷേത്രങ്ങളുടെ പരമ്പരാഗത ട്രസ്റ്റിയും അഡ്മിനിസ്‌ട്രേറ്ററുമായിരുന്നു ആന്ദന്ദ തീര്‍ഥ. തലക്കാവേരിയിലെത്തും മുമ്പ് മുംബൈയില്‍ വളരെക്കാലം സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്തിരുന്നു. പിന്നീട് ജന്മനാട്ടില്‍ തിരിച്ചു വന്ന് മൂന്ന് പതിറ്റാണ്ടായി ക്ഷേത്രങ്ങളുടെ പരമ്പരാഗത ട്രസ്റ്റിയും അഡ്മിനിസ്‌ട്രേറ്ററുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ബുധനാഴ്ച അര്‍ധ രാത്രിയിലാണ് ബ്രഹ്മഗിരി മലനിരകളില്‍ മണ്ണിടിച്ചിലുണ്ടായത്.


തലക്കാവേരിയില്‍ വീണ്ടും കുന്നിടിഞ്ഞുവീഴാനുള്ള സാധ്യത നിലനില്‍ക്കുകയാണെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് ആനന്ദ തീര്‍ഥയ്ക്കും മുഖ്യപൂജാരിക്കും നല്‍കിയിരുന്നു. എന്നാല്‍ വിട്ട് പോകാന്‍ അവര്‍ തയ്യാറായിരുന്നില്ല. മടിക്കേരിബാഗമണ്ഡലം റോഡില്‍ ആറ് കിലോ മീറ്ററോളം ഉയരമുള്ള കുന്നിടിഞ്ഞാണ് തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യപൂജാരിയടക്കം അഞ്ചുപേര്‍ മണ്ണിനടിയില്‍പെട്ടത്.
കിലോ മീറ്ററോളം ദൂരത്തില്‍ റോഡില്‍ അടിഞ്ഞുകൂടിയ ചെളിയും വെള്ളവും നീക്കി സ്ഥലത്തേക്ക് പാത തെളിക്കുന്ന ജോലിയാണ് നടന്നുകൊണ്ടിരിക്കുന്നത്. മടിക്കേരി ഡെപ്യൂട്ടി കമ്മീഷണര്‍ ആനിസ് കണ്‍മണി ജോയിയുടെ മേല്‍നോട്ടത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കുടക് മേഖലയുടെ ചുമതലയുള്ള മന്ത്രി വി സോമണ്ണ സ്ഥലം സന്ദര്‍ശിച്ചു.

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages