കാസർകോട് സ്വദേശിനിക്ക് യേനപ്പോയ യൂണിവേഴ്സിറ്റി എംഡിഎസ് പരീക്ഷയിൽ ഒന്നാം റാങ്ക് - news

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 25, 2020

കാസർകോട് സ്വദേശിനിക്ക് യേനപ്പോയ യൂണിവേഴ്സിറ്റി എംഡിഎസ് പരീക്ഷയിൽ ഒന്നാം റാങ്ക്

കാസർകോട്: മംഗളുരു യേനപ്പോയ യൂണിവേഴ്സിറ്റി എംഡിഎസ് പരീക്ഷയിൽ കാസർകോട് സ്വദേശിനിയായ വിദ്യാർഥിനിക്ക് ഒന്നാം സ്ഥാനം. കാവുഗോളി ചൗക്കി സ്വദേശി ഡോ.സഫ് വാൻ സുലൈമാൻ കാവിലിൻ്റെ ഭാര്യ ഡോ.ഫാത്തിമ ഫർഹാനയാണ് 78 ശതമാനം മാർക്കോടെ യൂണിവേഴ്സിറ്റിയിൽ ഒന്നാം സ്ഥാനത്തെത്തിയത്.[www.malabarflash.com]

കൺസർവേറ്റീവ് ആൻഡ് എൻഡോഡോൻ്റിക്സ് വിഭാഗത്തിൽ ഒന്നാം റാങ്കും ഡ‍ോ.ഫാത്തിമ ഫർഹാനയ്ക്ക് തന്നെ.

ഇപ്പോൾ ഉപ്പള കാവിൽസ് സ്മൈലി ഡ‍ൻ്റൽ ക്ലിനിക്കിൽ സേവനമനുഷ്ഠിക്കുന്ന ഇവർ 2016ൽ ബിഡ‍ിഎസ് പരീക്ഷയിലും യേനപ്പോയ യൂണിവേഴ്സിറ്റിയിൽ ഒന്നാം സ്ഥാനവും സ്വർണപ്പതക്കവും നേടിയിരുന്നു.

കാസർകോട് വിദ്യാനഗറിൽ സ്ഥിരതാമസമാക്കിയ മൊഗ്രാൽപുത്തൂർ സ്വദേശി എൻജിനീയർ ആരിഫ് മൊയ്തീൻ–സഫീരിയ ദമ്പതികളുടെ മകളാണ് ഡോ.ഫാത്തിമ ഫർഹാന.

മകൾ: ഇനായ കുല്‍സു കാവിൽ. ഏക സഹോദരൻ ഫറാസ് ബെംഗ്ലുരു റിവാ യൂണിവേഴ്സിറ്റിയിൽ ബിബിഎ–എൽഎൽബി മൂന്നാം വർഷ വിദ്യാർഥിയാണ്.

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages