രാം ഗോപാല്‍ വര്‍മ്മ ചിത്രം പവര്‍സ്റ്റാറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി - news

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 22, 2020

രാം ഗോപാല്‍ വര്‍മ്മ ചിത്രം പവര്‍സ്റ്റാറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി


ലോക്ഡൗണ്‍ പ്രതിസന്ധികള്‍ക്കിടയില്‍ തന്റെ മൂന്നാമത്തെ ചിത്രമായ പവര്‍ സ്റ്റാറുമായി റാം ഗോപാല്‍ വര്‍മ്മ എത്തുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സൂപ്പര്‍താരം പവന്‍ കല്യാണിന്റെ ജീവിതവുമായി ബന്ധപ്പെട്ടാണ് സിനിമയുടെ പ്രമേയം.

പണം കൊടുത്ത് കാണുന്ന രീതിയിലായിരുന്നു സിനിമയുടെ ട്രെയിലര്‍ ആദ്യം പ്രഖ്യാപിച്ചത്. വീഡിയോയുടെ ഒരു കാഴ്ചയ്ക്ക് പ്രേക്ഷകന്‍ 25 രൂപ നല്‍കുക. എന്നാല്‍ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ ലീക്ക് ആയതോടെ ആ പദ്ധതി അദ്ദേഹം ഉപേക്ഷിച്ചു. ഓണ്‍ലൈന്‍ വഴി റിലീസിനെത്തുന്ന സിനിമയുടെ ടിക്കറ്റ് റേറ്റ് 250 രൂപയാണ്. അഡ്വാന്‍സ് ആയി ടിക്കറ്റ് ബുക്ക് ചെയ്താല്‍ 150 രൂപയും

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. നടനും രാഷ്ട്രീയ നേതാവുമായ പവന്‍ കല്യാണിനെ പരിഹസിക്കാനാണ് പുതിയ ചിത്രത്തിലൂടെ ശ്രമിക്കുന്നതെന്നാണ് താരത്തിന്റെ ആരാധകരുടെ വിശ്വാസം. രാം ഗോപാല്‍ വര്‍മ്മ ഈ ആരോപണത്തെ തള്ളിക്കളയുമ്പോഴും പവന്‍ കല്യാണ്‍ ആരാധകര്‍ അങ്ങനെയാണ് കരുതുന്നത്.

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages