സി.എ.എ ആനുകൂല്യത്തില്‍ കയറിപ്പറ്റാന്‍ മുസ്‌ലിം അഭയാര്‍ഥികള്‍ കൂട്ടത്തോടെ ക്രിസ്തുമതം സ്വീകരിക്കുന്നു - news

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 25, 2020

സി.എ.എ ആനുകൂല്യത്തില്‍ കയറിപ്പറ്റാന്‍ മുസ്‌ലിം അഭയാര്‍ഥികള്‍ കൂട്ടത്തോടെ ക്രിസ്തുമതം സ്വീകരിക്കുന്നു

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി (സി.എ.എ) പ്രകാരം ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ നിരവധി റോഹിംഗ്യന്‍, അഫ്ഗാന്‍ മുസ്‌ലിംകള്‍ കിസ്ത്രുമതം സ്വീകരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ 25 സംഭവങ്ങള്‍ നടന്നതായി ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ പാര്‍ലമെന്റ് സി.എ.എ പാസാക്കിയതിനു ശേഷം നിരവധി അഫ്ഗാന്‍ മുസ്‌ലിംകള്‍ ഇത്തരത്തില്‍ മതം മാറാന്‍ തയ്യാറായതായി സൗത്ത് ഡല്‍ഹിയില്‍ അഫ്ഗാന്‍ ചര്‍ച്ചിലെത്തിയ ആബിദ് അഹമ്മദ് മാക്‌സ്വെല്‍ എന്നയാള്‍ വെളിപ്പെടുത്തി.

പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മതം മാറുകയല്ലാതെ അവര്‍ക്ക് മറ്റു മാര്‍ഗമില്ലാത്തത് സങ്കടകരമാണെന്ന് മുസ്‌ലിം ആക്ടിവിസ്റ്റായ അഫ്രീന്‍ ഫാത്തിമ പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം കൊടുക്കുന്നതിനെപ്പറ്റിയാണ് നിങ്ങള്‍ സംസാരിക്കുന്നതെങ്കില്‍ ജനങ്ങള്‍ക്ക് മതം മാറുകയല്ലാതെ മറ്റു വഴികളില്ലെന്നും അവര്‍ പറഞ്ഞു.

അതേസമയം, ഇത് മുസ്‌ലിം നേതാക്കളുടെ പരാജയമാണെന്ന് ഭീം ആര്‍മി നിയമോപദേശകന്‍ മഹ്മൂദ് പ്രാച പറഞ്ഞു. റിപ്പോര്‍ട്ട് സത്യമാണെങ്കില്‍ ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുസ്‌ലിം നേതാക്കന്മാര്‍ക്കാണെന്നും അവരാണ് ഈ സമുദായത്തെ ഭീരുക്കളാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages