അഞ്ച് കോവിഡ് മരണംകൂടി; മരിച്ചത് മലപ്പുറം, കാസര്‍കോട്, തൃശ്ശൂര്‍, കോട്ടയം, കോഴിക്കോട് സ്വദേശികള്‍ - news

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 26, 2020

അഞ്ച് കോവിഡ് മരണംകൂടി; മരിച്ചത് മലപ്പുറം, കാസര്‍കോട്, തൃശ്ശൂര്‍, കോട്ടയം, കോഴിക്കോട് സ്വദേശികള്‍

കോഴിക്കോട്: സംസ്ഥാനത്ത് അഞ്ച് കോവിഡ് മരണംകൂടി. മലപ്പുറം, തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍ (71), കാസര്‍കോട്, കുമ്പള സ്വദേശി അബ്ദുള്‍ റഹ്മാന്‍ (70), ഇരിങ്ങാലക്കുട സ്വദേശി വര്‍ഗീസ് (71) എന്നിവരാണ് ഞായറാഴ്ച മരിച്ചത്. കോഴിക്കോടും കോട്ടയത്തും മരിച്ച രോഗികള്‍ക്കും കോവിഡ് സ്ഥീരീകരിച്ചതോടെയാണ് മരണം അഞ്ചായത്.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അബ്ദുള്‍ ഖാദര്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ജൂലൈ 19നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. 21 മുതല്‍ വെന്റിലേറ്ററിലായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് ഇദ്ദേഹത്തെ 18നാണ് തിരൂരങ്ങാടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് കോവിഡ് സ്ഥിരീകരിക്കുയായിരുന്നു. ന്യുമോണിയയും ശ്വാസതടസം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന ഇദ്ദേഹം പ്രമേഹ രോഗിയുമായിരുന്നു.

പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് കാസര്‍കോട്, കുമ്പള, ആര്യക്കാടി സ്വദേശി അബ്ദുള്‍ റഹ്മാന്‍ മരിച്ചത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കാസര്‍കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ ഘട്ടത്തിലാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചാണ് വര്‍ഗീസ് മരിച്ചത്. കോവിഡ് ബാധിതനായിരുന്നു. വിവിധ രോഗങ്ങള്‍ ഇദ്ദേഹത്തെ അലട്ടിയിരുന്നുവെന്നാണ് ചിവിവരം. ജൂലൈ 18നായിരുന്നു ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ തീവ്ര പരിചരണ വാഭാഗത്തിലേക്ക് മാറ്റി. തുടര്‍ന്ന് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ കോവിഡ് മരണമാണ് ഇത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ വെള്ളിയാഴ്ച മരിച്ച ഔസേപ്പ് ജോര്‍ജ് (82) എന്ന ചുങ്കം സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചു. ഏറെ നാളായി വീണ് കിടപ്പിലായിരുന്നു. കോട്ടയത്തെ ആദ്യത്തെ കോവിഡ് മരണമാണിത്. കോഴിക്കോട് ഇന്നലെ മരിച്ച ഷാഹിദയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages