കോന്നി: വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം കോന്നി സർക്കാർ മെഡിക്കൽ കോളജ് പ്രവർത്തനക്ഷമമാകുന്നു. ആശുപത്രിയുടെയും ഒപിയുടെയും പ്രവർത്തനം ഓഗസ്റ്റിൽ ആരംഭിക്കും. മെഡിക്കൽ കോളജ് പ്രിൻസിപ്പലായി ഡോ.സി.എസ്. വിക്രമൻ ചുമതലയേറ്റു. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് ഓർത്തോപീഡിക്സ് വിഭാഗം പ്രഫസറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം. സൂപ്രണ്ടായി കോട്ടയം മെഡിക്കൽ കോളജ് ഏറ്റുമാനൂർ കേന്ദ്രം കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രഫസർ ഡോ.എസ്. സജിത് കുമാറും ചുമതലയേറ്റിട്ടുണ്ട്.
ഇന്നലെ രാവിലെയാണ് ഇരുവരും കോന്നി മെഡിക്കൽ കോളജിൽ ചുമതലയേറ്റത്. കെ.യു. ജനീഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ ഇവരെ സ്വീകരിച്ചു. ഇതോടെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കോന്നി മെഡിക്കൽ കോളജിന്റെ ഭരണച്ചുമതല നിർവഹിച്ചു തുടങ്ങി. ഓഫീസ് ജീവനക്കാരായി 12 പേരുമെത്തി.പ്രിൻസിപ്പൽ, സൂപ്രണ്ട് അക്കൗണ്ട്സ് ഓഫീസർ, കോണ്ഫിഡൻഷ്യൽ അസിസ്റ്റന്റ്, സെക്യൂരിറ്റി അസിസ്റ്റന്റ്, ജൂനിയർ സൂപ്രണ്ട്, ലൈബ്രേറിയൻ, നാല് ക്ലാർക്കുമാർ, ലൈബ്രറി അറ്റൻഡർ, രണ്ട് ഓഫീസ് അറ്റൻഡന്റുമാർ, ഒരു ഫുൾ ടൈം സ്വീപ്പർ എന്നിവരാണ് ചുമതല ഏറ്റെടുത്തത്.
കോന്നി മെഡിക്കൽ കോളജ് സാക്ഷാത്കരിക്കുന്നതിനുള്ള നിർണായകമായ ചുവടുവയ്പാണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചതിലൂടെ നടന്നിരിക്കുന്നതെന്ന് ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിൽ വർഗീസ് ആന്റണി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കോന്നി വിജയകുമാർ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എബി സുഷൻ തുടങ്ങിയവരും പ്രദേശവാസികളും എത്തിച്ചേർന്നിരുന്നു.
ഒപിയും ആശുപത്രിയും അടുത്തമാസം
ഡോക്ടർമാർ എത്തുന്നതോടെ ഒപിയും ആശുപത്രിയും പ്രവർത്തിച്ചു തുടങ്ങും. 300 കിടക്കകളോടു കൂടിയ ആശുപത്രിയാണ് പ്രവർത്തനക്ഷമമാകുന്നത്. അഞ്ച് ഡിപ്പാർട്ട്മെന്റുകൾ കോന്നിയിലേക്ക് അനുവദിച്ചിട്ടുണ്ട്. ജനറൽ മെഡിസിൻ, സർജറി, ഓർത്തോ, ഇഎൻടി, നേത്ര വിഭാഗങ്ങളാണ് അനുവദിച്ചത്. രണ്ട് സ്പെഷലിസ്റ്റ് ഡോക്ടർമാരടക്കം എട്ടു ഡോക്ടർമാർ ഉടൻ കോന്നിയിലെത്തും. ഒരു ദിവസം ഒരു ഡിപ്പാർട്ട്മെന്റ് എന്ന നിലയിലായിരിക്കും ആദ്യപ്രവർത്തനം. രാവിലെ ഒന്പതു മുതൽ ഒന്നുവരെ ഒപി പ്രവർത്തിക്കും. കിടക്കകൾക്കും മറ്റു ക്രമീകരണങ്ങൾക്കുമായി കെ.യു. ജനീഷ് കുമാർ എംഎൽഎ ഫണ്ട് അനുവദിച്ചിട്ടുണ്ട്. എംഎൽഎ ഫണ്ടിൽ നിന്നാണ് തുക വിനിയോഗിക്കുന്നത്.
ബയോ മെഡിക്കൽ ഉപകരണങ്ങൾ എൻഎച്ച്എം ഫണ്ടിൽ നിന്നും വാങ്ങും. ഇനി പൂർത്തീകരിക്കാനുള്ള എല്ലാ ജോലികളും സമയബന്ധിതമായി തീർക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഇക്കൊല്ലം ഇനി എംബിബിഎസ് ക്ലാസുകൾ തുടങ്ങാൻ അനുമതി ലഭിക്കില്ല. അഖിലേന്ത്യ മെഡിക്കൽ കൗണ്സിൽ പരിശോധനയിൽ 300 കിടക്കകളുള്ള ആശുപത്രി പ്രവർത്തനക്ഷമമാണെങ്കിൽ മാത്രമേ 50 സീറ്റുകൾക്ക് അനുമതി ലഭിക്കുകയുള്ളൂ. അടുത്തവർഷം ക്ലാസുകൾ തുടങ്ങാൻ ഡിസംബറിൽ അപേക്ഷ നൽകണം. ജീവനക്കാർക്ക് ആവശ്യമായ താമസ സൗകര്യം ഉറപ്പുവരുത്താൻ ഫ്ളാറ്റുകൾ, ഹോസ്റ്റലുകൾ തുടങ്ങിയവയുടെ നടത്തിപ്പുകാരുമായി ചർച്ച നടത്തും. ജീവനക്കാർക്ക് യാത്രാ സൗകര്യം ലഭിക്കാൻ കഴിയത്തക്ക സൗകര്യമുള്ള സ്ഥലം തെരഞ്ഞെടുക്കാനാണ് യോഗത്തിൽ തീരുമാനമായത്.പ്രവർത്തനങ്ങളുടെ പുരോഗതി ഇന്നലെ കെ.യു. ജനീഷ് കുമാർ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചർച്ച ചെയ്തു.
കാന്റീൻ പ്രവർത്തനം ഉടൻ ആരംഭിക്കും. അനുവദിക്കുന്ന തസ്തികകളിൽ പിഎസ്സിയിൽ നിന്നാകും നിയമനം നടത്തുക. പിഎസ്സി ലിസ്റ്റിൽ ആളുകളെ ലഭ്യമല്ലെങ്കിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടത്തുമെന്നും എംഎൽഎ അറിയിച്ചു.ഇതര മെഡിക്കൽ കോളജുകളിൽ നിന്ന് വർക്കിംഗ് അറേഞ്ച്മെന്റിൽ ജീവനക്കാരെയും കോന്നിയിൽ എത്തിക്കും.
ആശുപത്രി ഉപകരണങ്ങൾ വാങ്ങുന്നതിന് മെഡിക്കൽ സർവീസസ് കോർപറേഷനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 75 ലക്ഷം രൂപയുടെ മരുന്നും കോർപറേഷൻ തന്നെ വാങ്ങും. ഫർണിച്ചറുകൾ സിഡ്കോയിൽ നിന്നും വാങ്ങും. മെഡിക്കൽ കോളജിലേക്കുള്ള വാഹന സൗകര്യം കെഎസ്ആർടിസി ഏർപ്പെടുത്തും. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിൽ വർഗീസ് ആന്റണി, പ്രിൻസിപ്പൽ ഡോ. സി.എസ്.വിക്രമൻ, സൂപ്രണ്ട് ഡോ. സജിത്കുമാർ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എബി സുഷൻ, മറ്റു ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

No comments:
Post a Comment