ആര്‍.എസ്.എസിന് പ്രിയപ്പെട്ട നേതാവായി രമേശ് ചെന്നിത്തല മാറിയെന്ന് കൊടിയേരി ബാലകൃഷ്ണന്‍ - news

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 24, 2020

ആര്‍.എസ്.എസിന് പ്രിയപ്പെട്ട നേതാവായി രമേശ് ചെന്നിത്തല മാറിയെന്ന് കൊടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : കേരളത്തിലെ ആര്‍എസ്എസിന് പ്രിയപ്പെട്ട നേതാവായി രമേശ് ചെന്നിത്തല മാറിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫും ബിജെപിയും ആയിരം നുണകള്‍ ഒരെസമയം പ്രചരിപ്പിക്കുകയാണ്. അങ്ങനെ ആളുകളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഒരു വിഭാഗം ആളുകളെയെങ്കിലും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

കേരളത്തില്‍ കാണ്‍ഗ്രസിനെ എതിര്‍ക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും തയ്യാറല്ല. ബി.ജെ.പിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസും. മറ്റെല്ലാ സംസ്ഥാനത്തും കേന്ദ്രത്തിലും ശക്തമായി പോരടിച്ചുകൊണ്ടിരിക്കുമ്പോള്‍ കേരളത്തിലെന്താണ് ഇത്തരം ഒരു നിലപാടെന്നും അദ്ദേഹം ചോദിച്ചു.

ഇടതുപക്ഷ ഗവണ്‍മെന്റിനെതിരേ കിട്ടാവുന്ന എല്ലാ അവസരങ്ങളും ഉപയോഗിച്ചുള്ള ആക്രമണതന്ത്രമാണ് കോണ്‍ഗ്രസും ബി.ജെ.പിയും അഴിച്ചുവിട്ടിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും പോരടിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസും ബി.ജെ.പിയും കേരളത്തില്‍ ഒരേ മനസോടെ പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് കാണുന്നത്. ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് രാവിലെ നടത്തുന്ന പ്രസ്താവന ഉച്ചക്ക് ശേഷം നടത്തുന്ന പത്രസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് ഏറ്റുപറയുന്ന അവസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കി.

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages