സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ ഒരു വര്‍ഷത്തിനിടെ സമാഹരിച്ചത് 100 കോടിയോളം രൂപ - news

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 24, 2020

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ ഒരു വര്‍ഷത്തിനിടെ സമാഹരിച്ചത് 100 കോടിയോളം രൂപ

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിനായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്വപ്‌ന സുരേഷ് ഉള്‍പ്പെട്ട സംഘം സമാഹരിച്ചത് 100 കോടിയോളം രൂപയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കള്ളപ്പണ ഇടപാട് നടത്തിയവരുടെ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചു.

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ മറവില്‍ വ്യാപകമായി കള്ളപ്പണ, ഹവാല ഇടപാടുകള്‍ നടന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്. സ്വപ്നയെയും സന്ദീപിനെയും സരിത്തിനെയും കസ്റ്റഡിയില്‍ വേണം എന്നാവശ്യപെട്ട് ഇഡി എന്‍ഐഎ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.

ഇവരെ ചോദ്യം ചെയ്താല്‍ മാത്രമേ പണം ഇടപാടിന്റെ മറ്റു വിവരങ്ങള്‍ ലഭിക്കുകയുള്ളൂ. എന്‍ഐഎയുടെ കസ്റ്റഡിക്കാലാവധി അവസാനിച്ചതോടെ ഒന്നാം പ്രതി സരിത്തിനെ അടുത്തമാസം 21 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages