അസ്യൂസ് ഗെയിമിംഗ് റോഗ് ഫോണ്‍ 3 പുറത്തിറങ്ങി - news

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 24, 2020

അസ്യൂസ് ഗെയിമിംഗ് റോഗ് ഫോണ്‍ 3 പുറത്തിറങ്ങി

അസ്യൂസിന്റെ ഏറ്റവും പുതിയ ഗെയിമിംഗ് സ്മാര്‍ട്ട്ഫോണായ അസ്യൂസ് റോഗ് ഫോണ്‍ 3 പുറത്തിറങ്ങി. ഈ ഗെയിമിംഗ് ഫോണില്‍ എയര്‍ട്രിഗര്‍ 3 അള്‍ട്രാസോണിക് ബട്ടണുകളും ഡ്യുവല്‍, ഫ്രണ്ട്-ഫയറിംഗ് സ്പീക്കറുകളുമാണ് അസ്യൂസ് നല്‍കിയിട്ടുള്ളത്. സര്‍ഫേസ് ടെമ്പറേച്ചര്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയ്ക്കുന്നതിന് കിക്ക്സ്റ്റാന്‍ഡും ബില്‍റ്റ്-ഇന്‍ ഫാനുള്ള ഉള്ള ക്ലിപ്പ്-ഓണ്‍ എയറോ ആക്ടീവ് കൂളര്‍ 3 ആക്‌സസറിയും റോഗ് ഫോണ്‍ 3യില്‍ നല്‍കിയിട്ടുണ്ട്

ഇന്ത്യയില്‍ അസൂസ് റോഗ് ഫോണ്‍ 3 സ്മാര്‍ട്ട്‌ഫോണിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 49,999 രൂപയാണ് വില. ഡിവൈസിന്റെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് ഓപ്ഷന് 57,999 രൂപ വിലയുണ്ട്. ഓഗസ്റ്റ് 6ന് ഫോണ്‍ ഫ്‌ളിപ്കാര്‍ട്ടിലൂടെ വില്‍പ്പനയ്‌ക്കെത്തും.

ആന്‍ഡ്രോയിഡ് 10ല്‍ റോഗ് UIയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 6.59 ഇഞ്ച് ഫുള്‍-എച്ച്ഡി + (1,080×2,340 പിക്സല്‍) അമോലെഡ് ഡിസ്പ്ലേ, 19.5: 9 ആസ്പാക്ട് റേഷിയോ, 144Hz റിഫ്രഷ് റേറ്റ്, 270Hz ടച്ച് സാമ്പിള്‍ റേറ്റ്, HDR10 + സപ്പോര്‍ട്ട്. 2.5 ഡി കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 6 പ്രോട്ടക്ഷന്‍ എന്നിവയാണ് ഡിസ്‌പ്ലെയുടെ സവിശേഷതകള്‍. ഇതിനൊപ്പം ടിയുവി ലോ ബ്ലൂ ലൈറ്റ് സൊല്യൂഷനും കണ്ണിന് സ്‌ട്രെയിനില്ലാതിരിക്കാന്‍ ഫ്‌ലിക്കര്‍ റിഡക്ഷന്‍-സര്‍ട്ടിഫൈഡ് സാങ്കേതികവിദ്യയും ഇതിലുണ്ട്.

ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പുമായാണ് അസ്യൂസ് റോഗ് ഫോണ്‍ 3 പുറത്തിറക്കിയിരിക്കുന്നത്. എഫ് / 1.8 ലെന്‍സുള്ള 64 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 686 പ്രൈമറി സെന്‍സറിനൊപ്പം 125 ഡിഗ്രി അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സുള്ള 13 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറും എഫ് / 2.0 മാക്രോ ലെന്‍സുള്ള 5 മെഗാപിക്‌സല്‍ ടെര്‍ഷ്യറി സെന്‍സറുമാണ് ഈ ക്യാമറ സെറ്റപ്പിലെ ക്യാമറകള്‍.

ഫ്രണ്ട് ക്യാമറ എഫ് / 2.0 ലെന്‍സുള്ള 24 മെഗാപിക്‌സല്‍ സെന്‍സറാണ്. ഡിവൈസിന്റെ പിന്നിലെ ക്യാമറ സെറ്റപ്പിലൂടെ 4 കെ വീഡിയോ റെക്കോര്‍ഡിംഗ് സപ്പോട്ടുണ്ട്. മുന്നിലുള്ള ക്യാമറയ്ക്ക് 1080p ക്വാളിറ്റിയുള്ള വീഡിയോകള്‍ വരെ റെക്കോര്‍ഡു ചെയ്യാനാകും.

5 ജി, 4 ജി എല്‍ടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ് / നാവിക്, യുഎസ്ബി ടൈപ്പ്-സി, 48 പിന്‍ സൈഡ് പോര്‍ട്ട് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും ഡിവൈസില്‍ ഉണ്ട്. ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും ഡിവൈസില്‍ ഉണ്ട്. എയര്‍ട്രിഗര്‍ 3, ഗ്രിപ്പ് പ്രസ്സ് ഫീച്ചര്‍ എന്നിവയ്ക്കുള്ള അള്‍ട്രാസോണിക് സെന്‍സറുകളും ഡിവൈസില്‍ ഉണ്ട്. 30W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസില്‍ ഉള്ളത്.

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages