സാംസങ് ഗാലക്‌സി z ഫ്‌ളിപ് 5ജി പ്രഖ്യാപിച്ചു - news

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 24, 2020

സാംസങ് ഗാലക്‌സി z ഫ്‌ളിപ് 5ജി പ്രഖ്യാപിച്ചു

സാംസങ്ങിന്റെ 5ജി സപ്പോര്‍ട്ടോടു കൂടിയ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ സാംസങ് ഗാലക്‌സി സെഡ് ഫ്‌ളിപ് 5ജി പ്രഖ്യാപിച്ചു. നവീകരിച്ച പ്രോസസറിനൊപ്പം വേഗതയേറിയ നെറ്റ്വര്‍ക്ക് സപ്പോര്‍ട്ടും ഉള്‍പ്പെടുത്തിയാണ് ഈ ഡിവൈസ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

സാംസങിന്റെ പുതിയ ഫ്‌ളിപ്പ് ഫോണ്‍ അമേരിക്കയില്‍ ഇപ്പോള്‍ ലഭ്യമാണ്. വേഗതയേറിയ നെറ്റ്വര്‍ക്ക് സപ്പോര്‍ട്ടുള്ള ഈ ഡിവൈസില്‍ 5 ജി സബ്6 ബാന്‍ഡുകള്‍, 5 ജി നോണ്‍-സ്റ്റാന്‍ഡലോണ്‍ (എന്‍എസ്എ), 5 ജി സ്റ്റാന്‍ഡലോണ്‍ (എസ്എ) നെറ്റ്വര്‍ക്കുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനുപുറമെ സാധാരണ കണക്റ്റിവിറ്റി ഓപ്ഷനുകളായ വൈ-ഫൈ 802.11ax (വൈ-ഫൈ 6), ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ്-സി, എന്‍എഫ്സി, ജിപിഎസ് എന്നിവയും ഡിവൈസില്‍ ഉണ്ട്.

256 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജും 8 ജിബി റാമുമുള്ള സിംഗിള്‍ വേരിയന്റിലാണ് സാംസങ് ഗാലക്സി Z ഫ്‌ളിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഡിവൈസിന്റെ വില 1449,99 ഡോളറാണ് (ഏകദേശം 1,08,200 രൂപ). ഈ ഡിവൈസ് കാരിയര്‍, അണ്‍ലോക്ക്ഡ് വേര്‍ഷന്‍സില്‍ ലഭ്യമാണ്, ഓഗസ്റ്റ് 7 മുതല്‍ യുഎസില്‍ ഡിവൈസിന്റെ വില്‍പ്പന ആരംഭിക്കും. കാരിയര്‍ സപ്പോര്‍ട്ടുള്ള ഡിവൈസുകള്‍ AT&T, T-Mobile എന്നിവയിലൂടെയും അണ്‍ലോക്കുചെയ്ത ഡിവൈസുകള്‍ ബെസ്റ്റ് ബൈ, സാംസങ്.കോം, ആമസോണ്‍ എന്നിവയില്‍ ലഭ്യമാകും.

1080 x 2636 പിക്സല്‍ റെസല്യൂഷനുള്ള 6.7 ഇഞ്ച് എഫ്എച്ച്ഡി ഡൈനാമിക് അമോലെഡ് ഇന്‍ഫിനിറ്റി ഫ്‌ലെക്സ് പാനലാണ് ഡിവൈസിലുള്ളത്. മടക്കി വെക്കുമ്പോള്‍ ഈ ഫ്‌ലിപ്പ് ഫോണില്‍ ഒരു സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയുള്ള 1.1 ഇഞ്ച് ചെറിയ സ്‌ക്രീനാണ് കാണുക.

ഡിവൈസിന്റെ മറ്റ് ഡിസൈന്‍ സവിശേഷതകള്‍ ഫ്‌ലെക്‌സ് മോഡ് യുഐ, ‘ഹൈഡ്വേ ഹിഞ്ച്’ എന്നിവയാണ്. ഇത് ഗാലക്സി ഇസഡ് ഫ്‌ളിപ്പ് ഏത് വശത്ത് നിന്നും തുറക്കാന്‍ സഹായിക്കുന്നു. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 865+ ഒക്ടാ കോര്‍ പ്രോസസറാണ് ഇത്. 8 ജിബി റാമും 256 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമുള്ള ഡിവൈസ് ആന്‍ഡ്രോയിഡ് 10 ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്.

ക്യാമറകള്‍ പരിശോധിച്ചാല്‍, 12 എംപി വൈഡ് ആംഗിള്‍ ക്യാമറയും 12 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയും ഉള്‍പ്പെടുത്തിയിട്ടുള്ള ഡ്യൂവല്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഡിവൈസില്‍ ഉള്ളത്. സെല്‍ഫികള്‍ക്കായി 10 എംപി ഷൂട്ടറാണ് നല്‍കിയിട്ടുള്ളത്. 3,300 mAh ബാറ്ററിയാണ് ഉള്ളത്. ഫാസ്റ്റ് ചാര്‍ജിംഗും വയര്‍ലെസ് ചാര്‍ജിംഗും ഡിവൈസ് സപ്പോര്‍ട്ട് ചെയ്യുന്നു.

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages