യു എ ഇയിലേക്ക് വരുന്നവര്‍ 96 മണിക്കൂറിനുള്ളില്‍ പി സി ആര്‍ പരിശോധന നടത്തണം - news

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 24, 2020

യു എ ഇയിലേക്ക് വരുന്നവര്‍ 96 മണിക്കൂറിനുള്ളില്‍ പി സി ആര്‍ പരിശോധന നടത്തണം

ദുബൈ: യു എ ഇയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അവരവരുടെ രാജ്യത്ത് 96 മണിക്കൂറിനുള്ളില്‍ പി സി ആര്‍ പരിശോധന നടത്തിയാല്‍ മതിയെന്ന് ദേശീയ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയും (എന്‍ സി ഇ എം എ) വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും വ്യക്തമാക്കി. 

നേരത്തെ 72 മണിക്കൂറിനുള്ളില്‍ ചെയ്യണമായിരുന്നു. യാത്രക്ക് പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കണം. അംഗീകൃത കേന്ദ്രങ്ങളില്‍ മാത്രമേ പരിശോധന നടത്താവൂ. . ഇതിനു പുറമെ എല്ലാ യു എ ഇ വിമാനത്താവളങ്ങളും ജൂലൈ 24 വെള്ളിയാഴ്ച മുതല്‍ പരിശോധന ഉണ്ടാകും. ആരോഗ്യ പ്രഖ്യാപന ഫോമില്‍ ഒപ്പിട്ടിട്ടുണ്ടെന്ന് വിമാനത്താവളങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്.

അതിനിടെ യു എ ഇയിലേക്ക് പ്രവേശിക്കുന്ന എല്ലാവര്‍ക്കും പി സി ആര്‍ പരിശോധന ഉണ്ടായിരിക്കുമെന്ന് യു എ ഇ വ്യക്തമാക്കി. സ്വദേശികള്‍, പ്രവാസികള്‍, വിനോദ സഞ്ചാരികള്‍, ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവരെല്ലാം എവിടെ നിന്ന് വരുന്നവരായാലും പരിശോധന നടത്തണം. എന്നാല്‍ 12 വയസിന് താഴെയുള്ളവര്‍ക്ക് ഈ പരിശോധന ആവശ്യമില്ല.

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages