കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ അവതാര്‍ രണ്ടാം ഭാഗത്തിന്റെ റിലീസ് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിവെച്ചു. സംവിധായകനും നിര്‍മാതാവുമായ ജെയിംസ് കാമറൂണ്‍ തന്നെയാണ് വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അടുത്ത വര്‍ഷം ഡിസംബര്‍ അവസാനം റിലീസ് പ്രഖ്യാപിച്ച ചിത്രം ഇനി 2022 ഡിസംബര്‍ 16നാകും റിലീസിനെത്തുക.
അടുത്ത വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നുവെന്നും അതിനിടെയാണ് കോവിഡ് എന്ന മഹാമാരി എല്ലാം തകിടം മറിച്ചതെന്നും കാമറൂണ്‍ പറഞ്ഞു. ‘ഈ റിലീസ് മാറ്റത്തില്‍ ഏറ്റവുമധികം ദുഃഖം എനിക്കാണ്. എന്നാല്‍ ചിത്രത്തിലെ താരങ്ങളുടെ ഗംഭീര പ്രകടനത്തിലും പാണ്ടോറയിലെ കഥാപാത്രങ്ങള്‍ക്കു ജീവന്‍ കൊടുക്കുന്ന വെറ്റാ ഡിജിറ്റലിന്റെ പ്രവര്‍ത്തനങ്ങളിലും ഞാന്‍ പൂര്‍ണ സന്തോഷവാനാണ്.’-കാമറൂണ്‍ പറഞ്ഞു. ‘നിലവില്‍ ന്യൂസിലാന്‍ഡില്‍ സിനിമയുടെ തുടര്‍ഭാഗങ്ങളുടെ ചിത്രീകരം തുടരുകയാണ്.

No comments:
Post a Comment