ഡിറ്റക്ടീവ് വേഷത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍; പുതിയ ചിത്രമൊരുങ്ങുന്നു - news

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 24, 2020

ഡിറ്റക്ടീവ് വേഷത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍; പുതിയ ചിത്രമൊരുങ്ങുന്നു

നടന്‍ ശ്രീനിവാസന്റെ മകന്‍ ധ്യാന്‍ ശ്രീനിവാസന്‍ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക്. നവാഗതനായ ജിത്തു വയലില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ധ്യാന്‍ വീണ്ടുമെത്തുന്നത്. ചിത്രത്തില്‍ സത്യനേശന്‍ നാടാര്‍ എന്ന ഡിറ്റക്ടീവിന്റെ വേഷമാണ് ധ്യാന്‍ അവതരിപ്പിക്കുന്നതെന്നാണ് സൂചന.

സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ബെസ്റ്റ് ആക്ടര്‍, 1983 എന്നിവ രചിച്ച ബിപിന്‍ ചന്ദ്രനാണ് രചന .തെലുങ്ക് ചിത്രമായ ഏജന്റ് ശ്രീനിവാസ ആത്രേയയുടെ മലയാളം റീമേക്ക് ആണ് ഈ ചിത്രമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

ഒടിയന്‍, വിക്രം വേദ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കിയ സാം സി എസ് ആണ് സംഗീതമൊരുക്കുന്നത്. ക്യാമറ അഭിനന്ദം രാമാനുജന്‍. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages