കാഞ്ഞങ്ങാട്: മേലാസകലം വലയില്‍ കുരുങ്ങി മാസങ്ങളായി നരകയാതന അനുഭവിച്ച കടലാമകളെ അജാനൂര്‍ കടപ്പുറത്തെ മത്സ്യത്തൊഴിലാളികള്‍ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
ചിത്താരി അഴിമുഖത്ത് ഇന്നലെ രാവിലെ വീശുവലയെറിയാന് എത്തിയ രമേന്ദ്രനും അജയനുമാണ് മറ്റെവിടെയോ നിന്ന് വലയുടെ അവശിഷ്ടങ്ങളില്‍ കുരുങ്ങിയ നിലയില്‍ നീന്തിയെത്തിയ രണ്ടു കടലാമകളെ കണ്ടത്. ഇവയെ കരക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അഴിയുടെ ഭാഗത്തെ ശക്തമായ ഒഴുക്കു കാരണം സാധിച്ചില്ല.
ഇവര്‍ നല്കിയ വിവരത്തെത്തുടര്‍ന്ന് മത്സ്യത്തൊഴിലാളികളായ പ്രശാന്തന്, ശശി,സത്യന്, സതീശന്, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് കടലാമകളെ കരയിലേക്കു കയറ്റി വലയറുത്തുമാറ്റുകയായിരുന്നു. അല്പമകലെ ചിത്താരി പുഴയോടു ചേര്‍ന്ന് മറ്റു രണ്ടു കടലാമകളെയും കണ്ടെത്തിയിരുന്നു. ഇതില്‍ ഒന്ന് കാലറ്റ നിലയിലും മറ്റേത് ഒരു കാലിനു പരിക്കേറ്റ നിലയിലുമായിരുന്നു. ഇവയേയും മത്സ്യത്തൊഴിലാളികള്‍ കരയ്ക്കെത്തിച്ചു. ജീവന് തിരിച്ചുകിട്ടിയ കടലാമകളെ നീലേശ്വരം തൈക്കടപ്പുറത്തെ നെയ്തല്‍ കടലാമ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.

No comments:
Post a Comment