സീതാംഗോളിയില്‍ പൊട്ടിയ വൈദ്യുതി കമ്പി നന്നാക്കുന്നതിനിടയില്‍ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു - news

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 8, 2020

സീതാംഗോളിയില്‍ പൊട്ടിയ വൈദ്യുതി കമ്പി നന്നാക്കുന്നതിനിടയില്‍ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

കാസര്‍കോട്: പൊട്ടിയ വൈദ്യുതി കമ്പി നന്നാക്കുന്നതിനിടയില്‍ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. സീതാംഗോളി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ ആയ ബിഎന്‍ പ്രദീപ് (40) ആണ് മരിച്ചത്.

വിദ്യാനഗര്‍ ഉദയഗിരി സ്വദേശിയാണ്. ശനിയാഴ്ച ഉച്ചയോടെ കുമാരമംഗലം ചിമ്മിനിയടുക്ക ട്രാന്‍ഫോര്‍മറിന് സമീപത്ത് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ് അപകടം. ശക്തമായ കാറ്റുംമഴയെ തുടര്‍ന്ന് വൈദ്യുത ലൈനികളില്‍ മരങ്ങള്‍ പൊട്ടി വീണിരുന്നു.

ഇത് എടുത്തുമാറ്റി ലൈനുകള്‍ പുനസ്ഥാപിക്കാനെത്തിയതായിരുന്നു പ്രദീപ് അടക്കമുള്ള ജീവനക്കാര്‍. ഇത് പൂര്‍ത്തിയായതിന് ശേഷം കുഞ്ചാറിലും കമ്പി പൊട്ടി വീണവിവരത്തെ തുടര്‍ന്ന് ലൈനില്‍ കയറി കമ്പി കെട്ടുന്നതിനിടേ ഷോക്കേല്‍ക്കുകയായിരുന്നു. തെറിച്ചുവീണ പ്രദീപിനെ സഹജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. വിവരത്തെ തുടര്‍ന്ന് ഉന്നത കെഎസ്ഇബി ഉദ്യോഗസ്ഥരും പോലീസും അപകടസ്ഥലത്തെത്തിയിരുന്നു.

ഓഫ് ചെയ്തിട്ട ചിമ്മിനിയടുക്ക ട്രാന്‍ഫോര്‍മറിന്‍റെ കീഴിലുള്ള വൈദ്യുത ലൈനാണെന്നു കരുതിയാണ് പോസ്റ്റില്‍ കയറിയത്. എന്നാല്‍ കുഞ്ചാര്‍ ട്രാന്‍ഫര്‍മറിന്‍റെ കീഴിലുള്ള ലൈനില്‍ വൈദ്യുതി പ്രവഹിച്ചിരുന്നു. ഒരുവര്‍ഷം മുമ്പാണ് പ്രദീപ് സീതാംഗോളിയില്‍ സ്ഥലം മാറ്റത്തെ തുടര്‍ന്ന് എത്തിയത്. മൃതദേഹം നാളെ പോസ്റ്റുമോര്‍ട്ടം ചെയ്യും. വിദ്യാഗര്‍ ഉദയഗിരിയിലെ പരേതനായ ബാബുവിന്റെയും ബേബിയുടെയും മകനാണ്. ഭാര്യ: കാവ്യ. മക്കള്‍: വൈഷ്ണവ്, അദ്വിത്. സഹോദരങ്ങള്‍: അജയകുമാര്‍ പ്രീതി.

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages