കരിപ്പൂര്‍ വിമാന അപകടം; കുണിയയിലെ അബ്ദുള്‍ റാഫിയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴക്ക്, ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തില്‍ കുടുംബം - news

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 8, 2020

കരിപ്പൂര്‍ വിമാന അപകടം; കുണിയയിലെ അബ്ദുള്‍ റാഫിയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴക്ക്, ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തില്‍ കുടുംബം

ബേക്കൽ: 'ലാന്‍റിങ് സമയത്ത് വിമാനത്തിന് എന്തോ തകരാറ് സംഭവിച്ചത് പോലെ തോന്നിയിരുന്നു, പെട്ടെന്ന് ഉയര്‍ന്നും പിന്നെ താണും വിമാനം പെട്ടെന്ന് കുത്തനെ വീണത് മാത്രം ഞാന്‍ ഓര്‍ക്കുന്നു, എന്‍റെയും കുടുംബത്തിന്‍റെയും ജീവിതം ദൈവം തിരിച്ചു തന്നല്ലൊ?' കരിപ്പൂരിലെ വിമാന ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട കാസര്‍കോട് കുണിയയിലെ അബ്ദുല്‍ റാഫിയുടെ വാക്കുകളാണിവ. ഇന്ന് രാവിലെ കുടുംബത്തോടൊപ്പം കുണിയയിലെ ആര്‍എസ് വില്ലയിലെത്തിയപ്പോഴാണ് ആശ്വാസമായതെന്ന് റാഫി പറയുന്നു.

ഷാര്‍ജയില്‍ സ്വകാര്യ ഇന്‍ഷൂറന്‍സ് മേഖലയില്‍ ഉദ്യോഗസ്ഥനായ അബ്ദുല്‍ റാഫി എ ഹമീദ്(39), ഭാര്യ ആഷത്ത് സലീന, മക്കളായ അബ്ദുല്ല റിഹാന്‍(10), അബ്ദുല്ല ഷെഹറാന്‍(4) എന്നിവരാണ് വിമാനദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വിമാനത്തിന്‍റെ മധ്യത്തിലാണ് എല്ലാവര്‍ക്കും സീറ്റുണ്ടായിരുന്നത്. അപകടത്തിനിടേ റാഫിയുടെ മൊബൈലും ലഗേജുകളും നഷ്ടമായി.

അപകടത്തിന് ശേഷം രക്ഷാപ്രവര്‍ത്തകര്‍ ഇവരെ കൊണ്ടോട്ടിയിലെ സ്വാകാര്യ ചികില്‍സാ കേന്ദ്രത്തിലെത്തിച്ചു. നിസാര പരുക്കുകള്‍ മാത്രമാണ് എല്ലാവര്‍ക്കുമുണ്ടായത്. പിന്നീട് രാവിലെ നാട്ടിലേക്ക് പോവുകയായിരുന്നു.
അപകടവിവരമറിഞ്ഞ് രാത്രിയില്‍ തന്നെ റാഫിയുടെ പിതാവ് കല്ലിങ്കാല്‍ അബ്ദുല്‍ ഹമീദ് വാഹനവുമായി കരിപ്പൂരിലെത്തിയിരുന്നു.

കൊവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപെട്ടതോടെ റാഫിയും കുടുംബവും നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു. ടിക്കറ്റ് ലഭിക്കാന്‍ വൈകിയതിനാല്‍ ഇന്നലെയാണ് നാട്ടിലേക്ക് വരാന്‍ നിയോഗം ലഭിച്ചത്. രണ്ട് വര്‍ഷമായി കുടുംബസമേതം ഷാര്‍ജയില്‍ താമസിച്ചുവരികയായിരുന്നു. 

പ്രവാസ ജീവിതത്തോടെ തല്‍ക്കാലം വിടപറഞ്ഞ് നാട്ടില്‍ താമസം തുടങ്ങാനെത്തുന്ന വേളയിലാണ് വിമാനദുരന്തമെത്തിയത്. അപകടത്തിനിടേ മൊബൈലും ലഗേജുകളും നഷ്ടമായെങ്കിലും തന്‍റെയും കുടുംബത്തിന്‍റെയും ജീവിതം തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് റാഫിയിപ്പോള്‍.

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages