കാഞ്ഞങ്ങാട്: വീട്ടില്‍ ഉണ്ടാക്കി കഴിച്ച ഐസ്‌ക്രീമില്‍ നിന്നുണ്ടായ ഭക്ഷ്യ വിഷബാധയും മഞ്ഞപ്പിത്തവും കാരണം വിദ്യാര്‍ത്ഥിനി മരിച്ചു. പിതാവിനെ കരളിന് ഗുരുതരമായി തകരാര്‍ സംഭവിച്ച നിലയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബളാല്‍, അരിങ്കല്ലിലെ ഓലിക്കല്‍ ബെന്നി-ബെസി ദമ്പതികളുടെ മകള്‍ ആന്‍ മേരി (16)യാണ് കോഴിക്കോട്ടെ ആശുപത്രിയില്‍ മരിച്ചത്.
സംഭവത്തെ കുറിച്ച് അധികൃതരും ബന്ധുക്കളും പറയുന്നത് ഇങ്ങനെ “വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ്‌ഹിയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് പത്താംതരം പരീക്ഷ പാസായി പ്ലസ് വണ്‍ പഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു ആന്‍മേരി. ഇതിനിടയില്‍ ഏതാനും ദിവസം മുമ്പ് ബെന്നിയും കുടുംബവും വിട്ടില്‍ വെച്ച് ഐസ്‌ക്രീം ഉണ്ടാക്കുകയും കഴിക്കുകയും ചെയ്‌തു. അന്നു തന്നെ ആന്‍മേരിക്ക് ഛര്‍ദ്ദി അനുഭവപ്പെടുകയും വെള്ളരിക്കുണ്ട് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്‌തു. ഗ്ലൂക്കോസ് നല്‍കിയ ശേഷം തിരിച്ചയച്ചുവെങ്കിലും പിന്നീട് വീണ്ടും ഛര്‍ദ്ദി ഉണ്ടായി.
ഇതിനിടയില്‍ ബെന്നിക്കും ഛര്‍ദ്ദി ഉണ്ടായി. വീണ്ടും ആശുപത്രിയിലെത്തി ചികിത്സ നല്‍കി. രണ്ടു ദിവസം മുമ്പ് ഇരുവര്‍ക്കും ഛര്‍ദ്ദി ഉണ്ടായി. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു.
ഇതിനു ഇടയാക്കിയത് ഭക്ഷ്യ വിഷബാധയാണെന്നും കണ്ടെത്തി. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേയ്‌ക്ക് മാറ്റിയെങ്കിലും ആന്‍മേരിയെ രക്ഷിക്കാനായില്ല. ബെന്നിയുടെ കരളിന് ഗുരുതരമായി ക്ഷതം ഉണ്ടെന്നും വിദഗ്‌ദ്ധ ചികിത്സ വേണമെന്നുമാണ് ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.” അല്‍വിന്‍, വിപിന്‍ (സെമിനാരി വിദ്യാര്‍ത്ഥിനി വയനാട്) എന്നിവര്‍ ആന്‍മേരിയുടെ സഹോദരങ്ങളാണ്.
No comments:
Post a Comment